Posts

മിനിക്കഥ സത്യം പറഞ്ഞ "ഭ്രാന്തൻ" കൊടിതോരണങ്ങളോ ആൾക്കൂട്ടമോ മൈക്ക്സെറ്റോ ഇല്ലാതെ  ഘോരഘോരം പ്രസംഗിക്കുന്ന അയാളെ പല നാൽക്കവലകളിലും ഞാൻ കണ്ടിട്ടുണ്ട്...തത്വങ്ങളും നിലപാടുകളും പറഞ്ഞ് ഫലിപ്പിക്കുന്നതിൽ അയാളെക്കാളും സമർത്ഥനായ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല... ആദർശങ്ങളെ പറഞ്ഞ് പഠിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പണിതീരാത്ത വീടുപോലെയായിക്കൊണ്ടിരുന്നു... ഒടുവിൽ ആൽച്ചുവട്ടിൽ കിടന്നയാൾ പണിതീർന്നെന്നറിഞ്ഞപ്പൊ ഓടി കൂടിയ ജനം...കൊഞ്ചിച്ച് വിളിച്ചു..."ഭ്രാന്തൻ"